മഴ തുടരും; എട്ട് ജില്ലകളിൽ അവധി, മുഖ്യമന്ത്രി നാളെ ദുരന്തമേഖലകൾ സന്ദർശിക്കും

പാലക്കാട്, കാസർഗോഡ്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ അവധി.

By Senior Reporter, Malabar News
Heavy Rain Alert In Kerala 
Rep. Image

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ എട്ട് ജില്ലകളിലെ വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. പാലക്കാട്, കാസർഗോഡ്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് നാളെ അവധി.

പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾക്കാണ് കണ്ണൂരിൽ അവധി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന വയനാട്ടിലെ സ്‌കൂളുകൾക്കും അവധിയുണ്ട്. പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയാണ്. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്‌ക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്‌ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ദുരന്തമേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ നാളെ ഉച്ചയ്‌ക്ക് 12 മണിയോടെ ആറൻമുളയിൽ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉൾപ്പടെയുള്ള മേഖലകൾ സന്ദർശിക്കും. അതിനിടെ, 4,5,6,10 തീയതികളിലെ എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവെച്ചിട്ടുണ്ട്.

Most Read| എസ്. ശ്രീജിത്തിന്റെ ഡിജിപി നിയമനം; എന്തിനാണ് ഇത്ര തിടുക്കമെന്ന് ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE