ഇനി ആക്രമണം; ലക്ഷ്യം യൂറോപ്പ്? ഇറാൻ വൻ പദ്ധതിയിടുന്നതായി റിപ്പോർട്

സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലുള്ള ബെസ്‌മർ എയർ ബേസുമായാണ് ഇറാന്റെ പ്രധാന ലക്ഷ്യങ്ങൾ.

By Senior Reporter, Malabar News
Iran
Rep. Image

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ അമേരിക്ക സംഘർഷം തുടർന്നാൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഈ വിവരം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌.

തങ്ങളുടെ സൈനിക തന്ത്രങ്ങൾ പ്രതിരോധത്തിൽ നിന്ന് ആക്രമണ ശൈലിയിലേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചതായി മുതിർന്ന സൈനിക ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലുള്ള ബെസ്‌മർ എയർ ബേസുമായാണ് ഇറാന്റെ പ്രധാന ലക്ഷ്യങ്ങൾ.

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിൽ ഈവർഷം മാർച്ചിൽ ഇറാൻ ഡ്രോണാക്രമണം നടത്തിയിരുന്നു. കഴിഞ്ഞമാസം മറിക്കാൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാനും സൈനിക പ്രവർത്തനങ്ങൾക്കും അനുമതി നൽകിയതിനാലാണ് ബൾഗേറിയയും ഇറാന്റെ പ്രതികാരപ്പട്ടികയിൽ ഇടംപിടിച്ചത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കങ്ങളും സമാധാന ചർച്ചകൾ വഴിമുട്ടിയതുമാണ് നിലവിലെ പ്രകോപനത്തിന് കാരണമെന്നാണ് സൂചന. ഹോർമുസ് മാറിക്കയുടെ പുതിയ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട് ട്രംപ് മാപ്പ് പങ്കുവെച്ചത് ഇറാനെ ചൊടിപ്പിച്ചിരുന്നു. ഇതിനുപുറമെ യുഎൻ അംഗീകരിച്ച ഒമാൻ റൂട്ടിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതിനാൽ ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ സ്വാധീനം കുറഞ്ഞുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

Most Read| മാസപ്പടിക്കേസ്; ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE