ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ

യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്നുമുതൽ (വ്യാഴാഴ്‌ച) നിർത്തിവെക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രഖ്യാപിച്ചു.

By Senior Reporter, Malabar News
Flight
Rep. Image

അബുദാബി: ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ. ഇന്നുമുതൽ (വ്യാഴാഴ്‌ച) യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇറാനിയൻ എയർലൈനുകൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ വിലക്കിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ തീരുമാനം എടുത്തതെന്ന് ജിസിഎഎ അറിയിച്ചു.

ഇറാന്റെ സമ്പദ്‌വ്യവസ്‌ഥ തകർക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായിട്ടാണ് അമേരിക്ക വ്യോമയാന ഉപരോധം ഏർപ്പെടുത്തിയത്. ഉപരോധം കർശനമാക്കിയതിനെ തുടർന്ന് ഇറാനിയൻ വിമാനക്കമ്പനികൾ ചില അന്താരാഷ്‌ട്ര സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരായി.

അതിനിടെ, ഹൂതികൾ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ആറ് ബാലിസ്‌റ്റിക് മിസൈലുകൾ സൗദി സഖ്യസേന ആകാശത്തുവെച്ചു തകർത്തു. സൗദിയിലെ നഗരങ്ങളായ തായിഫ്, യാൻബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാൻ അനുകൂല ഹൂതികൾ മാരക മിസൈലുകൾ തൊടുത്തത്.

സഖ്യസേനയുടെ അടിയന്തര വ്യോമപ്രതിരോധ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. പശ്‌ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ, സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ മിസൈൽ-ഡ്രോൺ വിക്ഷേപണങ്ങൾ ഗൾഫ് മേഖലയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്‌ത്തുകയാണ്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE