കപ്പലിനുരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

റഷ്യയുടെ തെക്കൻ തീരപ്രദേശമായ സോച്ചിക്ക് സമീപം കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പലിന് നേരെയാണ് യുക്രൈൻ, നാവിക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.

By Senior Reporter, Malabar News
Drone attack on oil tanker;
Rep. Image

മോസ്‌കോ: കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണാക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരുടെയും ജീവൻ അപകടത്തിലായെങ്കിലും ഇവരെ മുഴുവൻ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.

റഷ്യയുടെ തെക്കൻ തീരപ്രദേശമായ സോച്ചിക്ക് സമീപം കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പലിന് നേരെയാണ് യുക്രൈൻ, നാവിക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. കപ്പലിൽ വൻ തീപിടിത്തമുണ്ടാവുകയും സോച്ചി നഗരത്തിന് മുകളിലേക്ക് കറുത്ത പുക ഉയരുകയും ചെയ്‌തതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. അഗ്‌നിരക്ഷാസേന ഉൾപ്പടെയുള്ളവർ അടിയന്തര രക്ഷാപ്രവർത്തനം നടത്തിയാണ് കപ്പലിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മുൻകരുതലിന്റെ ഭാഗമായി കടൽത്തീരത്തേക്കുള്ള പ്രവേശനം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ടെന്ന് സോച്ചി മേയർ അറിയിച്ചു.

രഹസ്യ-യുക്രൈൻ യുദ്ധം 2022ൽ ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിലും പരിസര പ്രദേശങ്ങളിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞദിവസം റൊമാനിയൻ തീരത്തിന് സമീപം യുക്രൈൻ ധാന്യങ്ങളുമായി പോയ കപ്പലുകൾക്ക് നേരെ റഷ്യയും മിസൈൽ ആക്രമണം നടത്തിയിരുന്നു.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE