ശബരിമല മിൽമ നെയ്യ് ക്രമക്കേട്; കരാറുകാരൻ അറസ്‌റ്റിൽ

സന്നിധാനത്തേക്ക് വിതരണം ചെയ്യാനെത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മിൽമ നെയ്യ് വഴിമാറ്റി വിറ്റ കേസിലെ പ്രധാനി ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിലായത്.

By Senior Reporter, Malabar News
Sabarimala

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്ത് വാങ്ങിയ മിൽമ നെയ്യിൽ ക്രമക്കേട് ഉണ്ടായെന്ന കേസിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. സന്നിധാനത്തേക്ക് വിതരണം ചെയ്യാനെത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മിൽമ നെയ്യ് വഴിമാറ്റി വിറ്റ കേസിലെ പ്രധാനി ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിലായത്.

2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ. മിൽമക്ക് പകരം ശബരിമലയിൽ വിലകുറഞ്ഞ നെയ്യാണ് എത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്‌ടം ഉണ്ടായി.

തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്കാണ് നെയ്യ് മറിച്ചുവിറ്റത്‌. ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജൻസികൾക്കാണ് നെയ്യ് മറിച്ചുവിറ്റത്. കേസിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Most Read| പീസ് ബോണ്ട്; നേഹ ബോറയുടെ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE