ഖേഷം ദ്വീപിൽ യുഎസ് ആക്രമണം; നടപടി തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ

ഇന്ന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ സൈനിക നടപടികൾ ആലോചിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: Financial Times)

ടെഹ്‌റാൻ: ഇറാനുനേരെ ആക്രമണം നടത്തി യുഎസ്. ഹോർമുസ് കടലിടുക്കിന് സമീപം സ്‌ഥിതി ചെയ്യുന്ന ഖേഷം ദ്വീപിന് നേർക്കാണ് ആക്രമണം നടന്നത്. ഇറാനിൽ പലയിടങ്ങളിൽ നിന്നും സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ ഇർന റിപ്പോർട് ചെയ്‌തു.

സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ തുടരുന്നതിനിടെയാണ് യുഎസിന്റെ ആക്രമണം. ഇന്ന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ സൈനിക നടപടികൾ ആലോചിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മണിക്കൂറുകൾ അവശേഷിക്കെയാണ് സൈനിക നടപടിയെന്നതും ശ്രദ്ധേയമാണ്. ഖേഷം ദ്വീപിൽ നിന്ന് തുടരെത്തുടരെ അഞ്ച് സ്‌ഫോടനശബ്‌ദം കേട്ടുവെന്ന് ഇറാന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട് ചെയ്‌തു. ദ്വീപിന് മുകളിൽ രണ്ട് വിമാനങ്ങൾ പറക്കുന്നതായി കണ്ടെന്ന് അവിടുത്തെ താമസക്കാർ പറഞ്ഞു.

ഇക്കൊല്ലം ഫെബ്രുവരി അവസാനത്തോടെയാണ് ഇറാന് നേരെ യുഎസും ഇസ്രയേലും സംയുക്‌തമായി സൈനികനടപടി ആരംഭിച്ചത്. ഈയടുത്ത ആഴ്‌ചകളിൽ ഇറാന് നേർക്ക് യുഎസ് രഹസ്യമായി നടത്തുന്ന നിയന്ത്രിത ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് ഇതെന്നാണ് സൂചന.

ഹോർമുസ് കടലിടുക്കിന് സമീപത്തുവെച്ച് എംക്യൂ-9 ഡ്രോൺ ഉൾപ്പടെ മൂന്ന് യുഎസ് ഡ്രോണുകൾ വെടിവെച്ചു വീഴ്‌ത്തിയെന്ന് ഐആർജിസി കഴിഞ്ഞദിവസം അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിൽ പലയിടത്തും സ്‌ഫോടനം നടന്നെന്ന റിപ്പോർട്ടുകൾ പുറത്തെത്തുന്നത്.

Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE