നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്‌ദാനവുമായി സിപിഎം

By Staff Reporter, Malabar News
neyyattinkara issue
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച ദമ്പതികളുടെ മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്‌ദാനവുമായി സിപിഎം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം.

രാഹുലിനെയും രഞ്‌ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നല്‍കുമെന്നും നേരത്തെ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ജോലി വാഗ്‌ദാനവുമായി സിപിഎം രംഗത്തെത്തിയത്. രാഹുലിന്റെ ജോലിയുമായി ബന്ധപ്പെട്ട ബാങ്ക് ഭരണസമിതിയുടെ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ ആന്‍സലന്‍ എംഎല്‍എ അറിയിച്ചു.

മാത്രവുമല്ല ഇളയമകന്‍ രഞ്‌ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ജോലി നല്‍കാനുമാണ് തീരുമാനം.

അതേസമയം അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തങ്ങള്‍ക്കു ലഭിക്കണമെന്നാണ് രാഹുലും രഞ്‌ജിത്തും ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം സ്‌ഥലവും വീടും ലഭിക്കുമെന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു. നേരത്തെ ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു. പട്ടയം തരേണ്ടത് സര്‍ക്കാര്‍ ആണെന്നും വിലകൊടുത്തു വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും രാഹുലും രഞ്ജിത്തും വ്യക്‌തമാക്കിയിരുന്നു.

Read Also: ഡോളര്‍ കടത്ത് കേസ്; കസ്‌റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് മുതല്‍ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE