കോഴിക്കോട്: ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സർവകാല റെക്കോർഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്.
കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ഒരു ക്വിന്റല്‍ കൊപ്രയുടെ വില. വെളിച്ചെണ്ണക്ക് 21, 300 രൂപയുമാണ്. 220 രൂപ വരെയാണ് ചില്ലറ വില്പന ശാലകളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം.
ബ്രാന്‍ഡഡ് പാക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. പാം ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Also Read: സിപിഎമ്മും ബിജെപിയും വർഗീയ കാർഡിറക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ