കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോട് ഇന്ന് ഓഫിസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാൽ സ്പീക്കർ ഇന്ന് ഹാജരാകില്ല എന്നാണ് ലഭിക്കുന്ന വിവരം.
ലൈഫ് മിഷന് പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. കേസിൽ നേരത്തെ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ കസ്റ്റംസിന് മുന്നിൽ ഹാജരാകാന്‍ സ്പീക്കര്‍ അസൗകര്യമറിയിച്ചതായി ആണ് ലഭിക്കുന്ന വിവരം.
Read Also: കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ; പന്തളം കൊട്ടാരം