ഡോളര്‍കടത്ത് കേസ്; കസ്‌റ്റംസിന് മുന്നില്‍ സ്‌പീക്കര്‍ ഇന്ന് ഹാജരാകില്ലെന്ന് റിപ്പോർട്

By Staff Reporter, Malabar News
p-sreeramakrishnan
പി ശ്രീരാമകൃഷ്‌ണൻ
Ajwa Travels

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനോട് ഇന്ന് ഓഫിസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാൽ സ്‌പീക്കർ ഇന്ന് ഹാജരാകില്ല എന്നാണ് ലഭിക്കുന്ന വിവരം.

ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരു കോടി 90 ലക്ഷം രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. കേസിൽ നേരത്തെ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സ്‌പീക്കറോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ കസ്‌റ്റംസിന് മുന്നിൽ ഹാജരാകാന്‍ സ്‌പീക്കര്‍ അസൗകര്യമറിയിച്ചതായി ആണ് ലഭിക്കുന്ന വിവരം.

Read Also: കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ; പന്തളം കൊട്ടാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE