മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് 1735 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 166,685 ആയി.
746 പേര് കൂടി 24 മണിക്കൂറിനിടെ രോഗ മുക്തി നേടി. 149,049 പേരാണ് ഇതുവരെ രാജ്യത്ത് രോഗ മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരില്‍ 204 പേര് തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
Also Read: കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്സിനേഷൻ പൂർത്തിയാക്കും