ഒമാനിൽ ഇന്ന് ഏഴ് മരണം; 1203 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
oman news
Representational image
Ajwa Travels

മസ്‌കറ്റ്: കഴിഞ്ഞ 24  മണിക്കൂറിൽ രാജ്യത്ത് കോവിഡ്  ബാധിച്ച് ഏഴ് പേർ മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ  കോവിഡ്  ബാധിച്ച് 1735 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 166,685 ആയി.

746  പേര്‍ കൂടി 24  മണിക്കൂറിനിടെ രോഗ മുക്‌തി നേടി. 149,049  പേരാണ് ഇതുവരെ രാജ്യത്ത് രോഗ മുക്‌തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  ഇവരടക്കം 632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇവരില്‍ 204 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Also Read: കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE