കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു

By Desk Reporter, Malabar News
Representational Image
Ajwa Travels

ബെംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ (31) ആണ് മരിച്ചത്.

ഏപ്രിൽ 6നാണ് ശ്രീദേവി ആത്‌മഹത്യക്ക് ശ്രമിച്ചത്. പ്രഹ്ളാദ് ജോഷിയുടെ കർണാടകയിലെ ഹുബ്ളിയിലുള്ള വീടിന് മുന്നിലെത്തിയ ശ്രീദേവി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

2019ലെ വെള്ളപൊക്കത്തിൽ വീട് തകർന്നതിനെ തുടർന്ന് സഹായം തേടി പലതവണ ശ്രീദേവി കേന്ദ്രമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ മന്ത്രിയെ കാണാൻ ശ്രീദേവിക്ക് അവസരം ലഭിച്ചില്ല. തുടർന്നാണ് ഇവർ മന്ത്രിയുടെ വീടിന് മുന്നിൽ എത്തി ആത്‌മഹത്യക്ക് ശ്രമിച്ചത്.

Also Read:  ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE