വാഹനാപകടം; ജില്ലയിൽ ഒരു മരണം, 7 പേർക്ക് പരിക്കേറ്റു

By Team Member, Malabar News
bike accident In kannur
Ajwa Travels

മലപ്പുറം: ജില്ലയിലെ വെളിയങ്കോട് അയ്യോട്ടിചിറയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 7 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ പെട്ട് പരിക്കേറ്റവരുടെ കൂട്ടത്തിൽ സ്‌ത്രീകളും കുട്ടികളുമുണ്ട്.

പൊന്നാനി സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സ്‌ത്രീയാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ആംബുലൻസുകളും അപകടത്തിൽപ്പെട്ടു. അപകടത്തിൽപെട്ട നാല് പേരെ ഹയാത്ത് ആശുപത്രിയിലേക്കും മറ്റുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട്.

Read also: ‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE