കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ

By News Desk, Malabar News
Air Arabia
Representational Image
Ajwa Travels

ഷാര്‍ജ: കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഷാര്‍ജ ആസ്‌ഥാനമായ വിമാനക്കമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകളാണ് എയര്‍ അറേബ്യ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. ഡെൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്.

320 ദിര്‍ഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക്. അഹമ്മദാബാദിലേക്ക് 350 ദിര്‍ഹത്തിനും കോയമ്പത്തൂരേക്ക് 398 ദിര്‍ഹത്തിനും ബംഗളുരുവിലേക്ക് 450 ദിര്‍ഹത്തിനും ഗോവയിലേക്ക് 600 ദിര്‍ഹത്തിനുമാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

National News: ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE