യുപിയിൽ ഇത്തവണ അഖിലേഷ് അധികാരം നേടും; ലാലു പ്രസാദ് യാദവ്

By Team Member, Malabar News
Akhilesh Yadav Will Win In UP Election Said By Lalu Prasad Yadav
Ajwa Travels

പട്‌ന: യുപിയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിജയിച്ച് അധികാരം നേടുമെന്ന് വ്യക്‌തമാക്കി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വേണ്ടി താൻ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഉത്തർപ്രദേശിൽ ഭരണം നടത്തുന്നത് ഒരു ക്രിമിനൽ ആണെന്നും, യുപി പോലീസ് നടത്തിയ ഏറ്റുമുട്ടലുകളിൽ ഇതുവരെ 200ഓളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലാലു പ്രസാദ് യാദവ് വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ യുപിയിലെ ജനങ്ങൾ രോഷാകുലരാണെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എല്ലാ ജാതിക്കാരും ഒത്തൊരുമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഹങ്കാരം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിന് സ്വന്തം നില മനസിലാകുമെന്നും, ദേശീയ തലത്തിലാണ് കോൺഗ്രസുമായി ആർജെഡിക്ക് സഖ്യമുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ ബിജെപിയെയും നരേന്ദ്ര മോദിയെയും തോൽപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ലാലു കൂട്ടിച്ചേർത്തു.

Read also: കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE