സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ളക്കിന്

By Staff Reporter, Malabar News
lokajalakam image_malabar news
Louise Gluck
Ajwa Travels

സ്‌റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ളക്കിന്. ‘വ്യക്തിയുടെ അസ്‌തിത്വത്തെ സാര്‍വ്വ ലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്‌പഷ്‌ടമായ കാവ്യാത്‌മക ശബ്‌ദത്തിന്’ പുരസ്‌കാരം സമ്മാനിക്കുന്നതായി ലൂയിസ് ഗ്ളക്കിന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. അമേരിക്കന്‍ സമകാലിക സാഹിത്യത്തിലെ ഏറ്റവും പ്രമുഖ വ്യക്‌തിത്വങ്ങളില്‍ ഒരാളാണ് ലൂയിസ് ഗ്ളക്ക്.

നിലവില്‍ കേംബ്രിഡ്ജില്‍ കഴിയുന്ന ലൂയിസ് 1943ല്‍ ന്യൂയോര്‍ക്കിലാണ് ജനിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ‘ഫസ്‌റ്റ്‌ബോണ്‍’ ആണ് 77-കാരിയുടെ ആദ്യകൃതി. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ളീഷ് അധ്യാപികയായി സേവനമനുഷ്‌ഠിക്കുന്ന ലൂയിസ് ഗ്ളക്കിന് പുലിസ്‌റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘ദി ട്രയംഫ് ഓഫ് അകിലസ്’, ‘ദി വൈല്‍ഡ് ഐറിസ്’ തുടങ്ങിയവ ഇവരുടെ പ്രധാന കൃതികളാണ്.

Related News: രസതന്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് വനിതാ ഗവേഷകര്‍ക്ക്

ലൂയിസ് ഗ്ളക്കിന്റെ കവിതകള്‍ വ്യക്‌തിഗത അനുഭവങ്ങളില്‍ നിന്ന് ഉള്ളവയാണെന്നാണ് പൊതുവെ വിലയിരുത്താറ്. പ്രകൃതി, മിത്തുകള്‍, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരിക ലോകത്തെ ആവിഷ്‌കരിക്കുന്ന വൈകാരികവും തീവ്രതയാര്‍ന്നതുമായ കവിതകളാണ് അവരുടേത്. കൂടാതെ മാനസിക സംഘര്‍ഷങ്ങളും ആസക്‌തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും എല്ലാം ചേര്‍ന്നാണ് അവരുടെ കാവ്യലോകം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത് എന്നും നിരൂപകര്‍ വിലയിരുത്തുന്നു.

Read Also: റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE