അൻസിഫ് അഷ്‌റഫിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കും

By Desk Reporter, Malabar News
ANSIF ASHRAF PASSED AWAY

ഷാർജ: ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും പ്രമുഖ യുവസംരംഭകനും മലയാളിയുമായ അൻസിഫ് അഷ്‌റഫിന്റെ (37) മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് അൻസിഫ് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഷാർജ ഖബർസ്‌ഥാനിൽ രാവിലെ 11.30 നാണ് അന്ത്യകർമങ്ങൾ നടക്കുക.

ലണ്ടൻ ആസ്‌ഥാനമായ ഹെറാൾഡ് മീഡിയാ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയായിരുന്നു ഇദ്ദേഹം. ലണ്ടൻ പ്രസ് ക്ളബിൽ അംഗമായ അപൂർവം ഇന്ത്യക്കാരിൽ ഒരാളായ അൻസിഫ് 2021 ജനുവരി 27ന് ഷാർജയിൽ വച്ചായിരുന്നു മരണമടഞ്ഞത്. ഷാർജയിൽ മറ്റൊരു ബിസിനസ് സംരംഭം പടുത്തുയർത്തുന്ന തിരക്കിലായിരുന്നു ഇദ്ദേഹം. കൊച്ചിയിൽ ‘കൊച്ചിന്‍ ഹെറാള്‍ഡ്’ എന്നൊരു പ്രസിദ്ധീകരണവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.

വിദേശരാജ്യത്ത് വച്ചുള്ള മരണമായത് കൊണ്ട് നിയമനടപടികൾ പൂർത്തീകരിക്കാൻ സമയമെടുത്തു. അത് കൊണ്ടാണ് മരണാനന്തര ചടങ്ങുകൾ നീട്ടേണ്ടിവന്നത്. അൻസിഫിന്റെ മാതാവും സഹോദരനും ഭാര്യയും കുട്ടികളും ഷാർജയിൽ തന്നെയാണ് ഉള്ളത്. അത് കൊണ്ട് തന്നെ നാട്ടിലേക്കുള്ള ഒരു യാത്ര ഈ സഹചര്യത്തിൽ ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തും. അതിനാൽ, മരണാനന്തര കർമങ്ങൾ ഷാർജയിൽ പൂർത്തീകരിക്കാം എന്ന് തീരുമാനിച്ചു; ബന്ധുക്കൾ പറഞ്ഞു.

ANSIF ASHRAF
സൊമാലിലാന്‍ഡ് വൈസ് പ്രസിഡണ്ട് അബ്‌ദുറഹ്‌മാൻ സെയ്‌ലിസിക്കൊപ്പം അൻസിഫ്

സഹോദരനുമായി സാമ്പത്തിക ഇടപാടുകൾ ഉള്ളവർ കുടുംബവുമായി ബന്ധപ്പെടണമെന്നും അൻസിഫിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും നിലയിലുള്ള വേദനകൾ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടങ്കിൽ അത് പൊരുത്തപ്പെട്ട് കൊടുക്കണമെന്നും സഹോദരൻ അർഷാദ് അഷ്‌റഫ് അഭ്യർഥിച്ചു. പരേതന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാർഥിക്കണമെന്നും കഴിയുന്നവർ ഇദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കണമെന്നും സഹോദരൻ പറഞ്ഞു.

കു​ടും​ബ വീ​ട്​ എ​റ​ണാ​കു​ളം ജില്ലയിലെ മട്ടാഞ്ചേരിയാണെങ്കിലും ജ​നി​ച്ചതും വളർന്നതുമെല്ലാം മുംബൈയിലും വിദേശത്തുമായാണ്. മട്ടാഞ്ചേരി ചുള്ളിക്കൽ അബാദ് വെസ്‌റ്റ് വുഡിൽ പരേതനായ ഡോ. എസ്എ മുഹമ്മദ് അഷ്റഫിന്റെയും നസീം അഷ്റഫിന്റെയും മകനാണ് അൻസിഫ് അഷ്‌റഫ്. റംസീൻ ആണ് ഭാര്യ. മക്കൾ: അലി അൻസിഫ്, മുഹമ്മദ് ഇമ്രാൻ.

Related News: യുവ സംരംഭകനും ഹെറാൾഡ് സാരഥിയുമായ അൻസിഫ് അഷ്‌റഫ് വിടപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE