കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ പരാതിയിൽ അടിയന്തര റിപ്പോർട് തേടി കളക്‌ടർ. റിപ്പോർട് നൽകാൻ വരണാധികാരിയോട് കളക്‌ടർ ആവശ്യപ്പെട്ടു.
80 വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് യുഡിഎഫിന്റെ ആരോപണം. കായംകുളം മണ്ഡലത്തിലെ 77ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയതെന്ന് പരാതിയിൽ പറയുന്നു.
ഉദ്യോഗസ്‌ഥര്‍ക്കൊപ്പം എത്തിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തില്‍ കളക്‌ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി.
കായംകുളം മണ്ഡലത്തിലെ 77ആം നമ്പര്‍ ബൂത്തിലെ വോട്ടറുടെ അടുക്കല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയപ്പോൾ രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി നല്‍കി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതിന് ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി നാളെ കേരളത്തിൽ