കോഴിക്കോട്: യുഡിഎഫ് സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. രാവിലെ വയനാട്ടിൽ എത്തുന്ന രാഹുൽ തുടർന്ന് കോഴിക്കോട്, മലപ്പുറംജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പ്രിയങ്ക ഗാന്ധി ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രചാരണം നടത്തും. ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട്, തൃശൂര്‍ എന്നിവടങ്ങളിലെ പൊതുയോഗങ്ങളില്‍ പ്രിയങ്ക സംസാരിക്കും. വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂര്‍ വരെ ഉച്ചക്ക് ശേഷം പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും ഉണ്ടായിരിക്കും.
Read Also: ലാവ്‌ലിൻ കേസ്; ടിപി നന്ദകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും