കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
The case of the escaped criminal; Seven people, including a police officer, were arrested
Rep. Image
Ajwa Travels

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം. കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കാസർഗോഡ് മാർക്കറ്റിൽ വെച്ച് ഒരാളെ കുത്തിയ ശേഷമാണ് ഇയാൾ ഓടി ജനറൽ ആശുപത്രിയിൽ കയറിയത്. ആശുപത്രിയിൽ എത്തിയയാൾ ഇവിടെ വെച്ചും കുത്തേറ്റയാൾക്ക് നേരെ കയ്യേറ്റ ശ്രമം നടത്തി.

ഇന്ന് ഉച്ചക്കാണ് സംഭവം. പരാക്രമം നടത്തിയ പ്രതി പൊവ്വൽ സ്വദേശി ഫറൂഖിനെ  പോലീസെത്തി ബലപ്രയോഗത്തിലൂടെ കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കാസർഗോഡ് ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തു. കസബ സ്വദേശി അബൂബക്കറിനാണ് കുത്തേറ്റത്.

Most Read: ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE