ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി മാര്‍ഷ് വിടവാങ്ങി

By News Bureau, Malabar News
Photo: AFP
Ajwa Travels

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി വില്യം മാര്‍ഷ് അന്തരിച്ചു. 74 വയസായിരുന്നു.

കഴിഞ്ഞ ആഴ്‌ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരതരാവസ്‌ഥയിലായ അദ്ദേഹത്തെ അഡ്‌ലെയ്ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിൽസയിൽ കഴിയവെയാണ് അന്ത്യം.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാൻ ആയിരുന്ന മാര്‍ഷ് ഓസ്‌ട്രേലിയക്കായി 1970നും 1984നും ഇടയില്‍ 96 ടെസ്‌റ്റ് മൽസരങ്ങള്‍ കളിച്ചിട്ടുണ്ട്. മികച്ച അക്രോബാറ്റിക് വിക്കറ്റ് കീപ്പറായി അറിയപ്പെട്ടിരുന്ന മാര്‍ഷ് ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് മധ്യനിര ഇന്നിങ്‌സില്‍ നിരവധി തവണ രക്ഷകനായിട്ടുണ്ട്.

1970ല്‍ ആഷസ് പരമ്പരയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1984ല്‍ പാകിസ്‌ഥാനെതിരെയാണ് അവസാന മൽസരം കളിച്ച് വിടവാങ്ങിയത്. ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Most Read: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE