ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മെദ്‌വദെവ് ഫൈനലില്‍; എതിരാളി നദാല്‍

By News Bureau, Malabar News
Ajwa Travels

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിന്റെ എതിരാളിയായി നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. ഇന്ന് നടന്ന സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് മെദ്വദെവിന്റെ ഫൈനൽ പ്രവേശനം.

നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് താരം വിജയം കൊയ്‌തത്. രണ്ടു മണിക്കൂറിനടുത്ത് മാത്രം നീണ്ടുനിന്ന സെമിയിൽ സിറ്റ്സിപാസിനെതിരെ 76 (5), 46, 64, 61 എന്ന സ്‌കോറിനായിരുന്നു മെദ്‌വദെവിന്റെ ജയം.

25കാരനായ മെദ്‌വദെവിന്റെ നാലാം ഗ്രാൻഡ്‌സ്ളാം ഫൈനലാണിത്. തുടർച്ചയായ രണ്ടാം ഗ്രാൻഡ്‌സ്ളാം ഫൈനലും. മെദ്‌വദെവും റാഫേൽ നദാലും ഏറ്റുമുട്ടുന്ന ഫൈനൽ മൽസരം ഞായറാഴ്‌ച അരങ്ങേറും. ലോക രണ്ടാം നമ്പർ താരമായ മെദ്‌വദെവിന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണിത്.

അതേസമയം കിരീടം നേടാനായാൽ ഓപ്പൺ കാലഘട്ടത്തിൽ കന്നി ഗ്രാൻഡ്‌സ്ളാം വിജയിച്ച ശേഷം തുടർച്ചയായ രണ്ടാം ഗ്രാൻഡ്‌സ്ളാമും ജയിക്കുന്ന ആദ്യ താരമെന്ന നേട്ടവും മെദ്‌വദെവിന് സ്വന്തമാക്കാം.

Most Read: ഹെലികോപ്റ്റർ അര മണിക്കൂർ വൈകി; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE