ഓട്ടോയിൽ തുപ്പിയതിന് വസ്‌ത്രം അഴിപ്പിച്ചു തുടപ്പിച്ചു; 5 വയസുകാരനോട് ഡ്രൈവറുടെ ക്രൂരത

By Trainee Reporter, Malabar News
Cruelty against child
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ അഞ്ചു വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. സ്‌കൂളിലേക്ക് പോകുന്ന യാത്രക്കിടെ ഓട്ടോയിൽ തുപ്പിയ അഞ്ചു വയസുകാരനെ കൊണ്ട് വസ്‌ത്രം അഴിപ്പിച്ചു ഓട്ടോ തുടപ്പിക്കുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബുധനാഴ്‌ച ആണ് സംഭവം ഉണ്ടായത്.

സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവർ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. സ്‌കൂളിലേക്ക് പോകുംവഴി കുട്ടി വണ്ടിയിൽ നിന്ന് പുറത്തേക്ക് തുപ്പിയപ്പോൾ, തുപ്പൽ ഡ്രൈവറുടെ ദേഹത്ത് അബദ്ധത്തിൽ വീഴുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ, കുട്ടിയെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കുകയും മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് കുട്ടിയുടെ ഷർട്ട് അഴിപ്പിച്ചു തുപ്പൽ തുടപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മാതാവാണ് ദൃശ്യം പകർത്തിയത്. തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചോമ്പാല പോലീസിനോട് റിപ്പോർട് തേടിയിട്ടുണ്ട്. അതേസമയം, സംഭവുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും ഇതുവരെ കിട്ടിയില്ലെന്ന് ചോമ്പാല പോലീസ് വ്യക്‌തമാക്കി.

Most Read: രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നുവീണു; ആളപായമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE