മോണ്‍സ്‌റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍; ഗൾഫിലെ മറ്റിടങ്ങളിലെ വിലക്ക് നീക്കാൻ ശ്രമം

വൈശാഖും മോഹന്‍ലാലും ഉദയകൃഷ്‌ണയും പുലിമുരുകന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന നിലയിലും മോഹൻലാലിന്റെ സിഖ് വേഷംകൊണ്ടും ഏറെ പ്രതീക്ഷകളുള്ള സിനിമയാണ് മോണ്‍സ്‌റ്റർ

By Central Desk, Malabar News
Bahrain lifts ban on Monster; Efforts to lift embargo elsewhere in Gulf
Ajwa Travels

മനാമ: മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വിലക്കിൽ ബഹ്‌റൈന്‍ ഇളവ് നൽകി. ചിത്രത്തിലെ 13 മിനിട്ട് ഉള്ളടക്കം ഒഴിവാക്കിയാണ് വിലക്ക് നീക്കാൻ അനുമതി ലഭിച്ചത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. ലൈംഗിക ന്യൂനപക്ഷമായ ലെസ്‌ബിയൻ, എല്‍ജിബിടി ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് ഗൾഫ് മേഖലയിലെ വിലക്ക് വീണത്. ബഹ്‌റൈന്‍ ഇളവ് നൽകിയത് ചൂണ്ടികാണിച്ച് മറ്റുരാജ്യങ്ങളിലും ഇടപെടൽ തുടരുന്നുണ്ട്.

താമസിയാതെ എല്ലാ ഗൾഫ് രാജ്യങ്ങളിലും റിലീസിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ബഹറൈനിൽ മോണ്‍സ്‌റ്ററിന് അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. യുഎയിൽ വിലക്കില്ലെന്നാണ് അണിയറക്കാർ പറയുന്നത്. ഉദയ് കൃഷ്‌ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒക്‌ടോബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ഇന്ത്യയിൽ ലഭിച്ചിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവിട്ട ട്രെയിലറും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.

Most Read: എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE