12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്‌സിൻ പരീക്ഷിക്കാൻ അനുമതി

By Trainee Reporter, Malabar News
covaxin-in-uk
Representational image

ന്യൂഡെൽഹി: 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ കുട്ടികളെയും ഉൾപ്പെടുത്താൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.

ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിർമിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. പൂണെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡിന് ഒപ്പമാണ് കോവാക്‌സിനും അനുമതി നൽകിയത്. വാക്‌സിനുകളുടെ നിയന്ത്രിത ഉപയോഗത്തിനാണ് ഡിജിസിഐ അനുമതി നൽകിയിരിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന് അനുമതി നൽകിയത് കോവിഷീൽഡിന് നൽകിയതിനേക്കാൾ കൂടുതൽ ഉപാധികളോടെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വ്യക്‌തമാക്കിയിരുന്നു. കോവാക്‌സിൻ ഉപയോഗിക്കുന്നത് മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണത്തിലാണെന്നും വാക്‌സിൻ സ്വീകരിക്കുന്നവരെല്ലാം ആരോഗ്യവകുപ്പിന്റെ പൂർണ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം, ക്ളിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകിയത് വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.

Read also: സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE