ഡെൽഹിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ; പ്രതികൾക്കായി തിരച്ചിൽ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ബിജെപി പ്രാദേശിക നേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹി മയൂർ വിഹാറിൽ താമസിക്കുന്ന ജിത്തു ചൗധരി (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 8.15ഓടെയാണ് വീടിന് സമീപത്ത് നിന്ന് ജിത്തുവിന്റെ മൃതദേഹം കണ്ടെടുത്തത്.

രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് രക്‌തത്തിൽ കുളിച്ച നിലയിൽ ജിത്തു ചൗധരിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്‌ടർമാർ പറയുന്നത്.

സംഭവ സ്‌ഥലത്ത് പോലീസ് പരിശോധന നടത്തി. വെടിയുണ്ടകൾ കണ്ടെടുത്തുവെന്നും ചില നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

Most Read: നായ കുറുകെ ചാടി അപകടം; തൃശൂർ സ്വദേശിക്ക് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE