ഹത്രസ് പീഡനം; കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി

By Desk Reporter, Malabar News
Hans-Raj-Hans_2020-Oct-01
Ajwa Travels

ന്യൂ ഡെൽഹി: ഹത്രസ് പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് തിടുക്കപ്പെട്ട് സംസ്‌കരിച്ച സംഭവത്തിൽ പോലീസുകാർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി എംപി ഹൻസ് രാജ് ഹൻസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സഹ പ്രവർത്തകനുമായ യോ​ഗി ആദിത്യനാഥിന് ഡെൽഹിയിൽ നിന്നുള്ള എംപി ഹൻസ് രാജ് കത്തെഴുതി.

ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുടുംബത്തിന്റെ സമ്മതമില്ലാതെ പെൺകുട്ടിയെ തിടുക്കത്തിൽ സംസ്‌കരിച്ച ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടണം. ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കണം,”- ഹൻസ് രാജ് ഹൻസ് കത്തിൽ ആവശ്യപ്പെട്ടു.

ഇന്നലെ പുലർച്ചെയാണ് പെൺകുട്ടിയുടെ മൃതദേഹം പോലീസ് ബന്ധുക്കളുടെ പ്രതിഷേധം മറികടന്ന് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ് ബലപ്രയോ​ഗത്തിലൂടെ മൃതദേഹം സംസ്‌കരിക്കുക ആയിരുന്നു. അവസാനമായി കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന തങ്ങളുടെ അഭ്യർത്ഥന പോലീസ് ചെവിക്കൊണ്ടില്ലെന്നും പ്രതിഷേധം വകവെക്കാതെ നിർബന്ധിച്ച് സംസ്‌കരിക്കുക ആയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

Related News:  ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും

തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം എടുത്തു കൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. കോൺ​ഗ്രസ്, ഭീം ആർമി പ്രവർത്തകരും ബന്ധുക്കൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE