ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത്‌ 15 കേസുകൾ

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി.

” സംസ്‌ഥാനത്ത് ബ്ളാക്ക് ഫം​ഗസ് റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ഇത് പുതുതായി കണ്ടെത്തിയ രോഗമല്ല. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇത്. നേരത്തെ ഈ രോഗത്തിന്റെ 40 ശതമാനവും ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിരുന്നു. 2019ൽ കേരളത്തിൽ 16 കേസുകൾ ഇത്തരത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌,”- മുഖ്യമന്ത്രി പറഞ്ഞു.

സ്‌റ്റിറോയിഡുകളും മറ്റ് മരുന്നുകളും ചികിൽസക്കായി ഉപയോ​ഗിക്കുമ്പോൾ ബ്ളാക്ക് ഫംഗസ് ​ഗുരുതരമായി പിടിപെടാം. മഹാരാഷ്‌ട്രയിൽ രോ​ഗം കണ്ടുതുടങ്ങിയപ്പോൾ തന്നെ കേരളം ജാ​ഗ്രതാ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് ബ്ളാക്ക് ഫംഗസ് രോ​ഗം അപകടകാരിയാകുന്നത്. അവയവമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായവരിലും, കാൻസർ രോഗികളിലും രോ​ഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read:  മുൻ​ഗണന വിഭാ​ഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE