ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം; 3 സേനാംഗങ്ങളുടെ വീരമൃത്യു സ്‌ഥിരീകരിച്ചു

By Central Desk, Malabar News
Blast at INS Ranvir; The martyrdom of 3 soldiers was confirmed
Ajwa Travels

മൂംബൈ: നാവികസേന ആസ്‌ഥാനത്ത്, ഐഎന്‍എസ് രണ്‍വീർ പടക്കപ്പലിൽ നടന്ന സ്‌ഫോടനത്തിൽ 3 സേനാംഗങ്ങളുടെ വീരമൃത്യു സ്‌ഥിരീകരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നുണ്ടെകിലും നാവികസേന ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല.

നിലവില്‍ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും മറ്റുകാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചതായും നാവിക സേന അറിയിച്ചു. സ്‌ഫോടനം സ്‌ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി പറയുന്നുണ്ട്.

കപ്പലിലെ ജീവനക്കാർ അവസരത്തിനൊത്ത് ഉയർന്നെന്നും ഉടൻതന്നെ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ പറയുന്നു.

കിഴക്കൻ നേവൽ കമാൻഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎൻഎസ് രൺവീർ. 2021 നവംബർ മുതൽ ക്രോസ് കോസ്‌റ്റ് ഓപ്പറേഷനിലായിരുന്നു. മുംബൈ തീരത്ത് നിന്ന് ഏറെദൂരം പുറംകടലിലുള്ള ഐഎന്‍എസ് ഇപ്പോൾ തീരത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

Most Read: വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE