മുന്നറിയിപ്പ് അവഗണിച്ച് കടലിലിറക്കിയ വള്ളം മറിഞ്ഞു; 3 പേരെ രക്ഷപെടുത്തി

By Team Member, Malabar News
Boat Accident In Malappuram
Representational image
Ajwa Travels

മലപ്പുറം : ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ കാലാവസ്‌ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ പോയ വള്ളം മറിഞ്ഞു. മൽസ്യ ബന്ധനത്തിനായി കടലിൽ ഇറക്കിയ വള്ളം ശക്‌തമായ കാറ്റിൽ മറിയുകയായിരുന്നു. തുടർന്ന് വള്ളത്തിൽ ഉണ്ടായിരുന്ന 3 ജീവനക്കാരെ ഫിഷറീസ് വകുപ്പ് രക്ഷപെടുത്തി.

പടി‍ഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശ്ശേരി മണി(45), അണ്ടിപ്പാട്ടിൽ ഹുസൈൻ(38), പുത്തൻപുരയിൽ സലാം(37) എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പടി‍‍ഞ്ഞാറേക്കര ഭാഗത്തുനിന്നും 2 നോട്ടിക്കൽ മൈൽ അകലെയാണ് വച്ചാണ് വള്ളം നിയന്ത്രണം വിട്ടത്.

അപകടത്തിൽ പെട്ട തൊഴിലാളികൾ ഏറെ സമയം കടലിൽ തുഴഞ്ഞു നിന്നു. തുടർന്ന് ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയുകയും, ഉടൻ തന്നെ സുരക്ഷാ ബോട്ട് കടലിലിറക്കുകയും ചെയ്‌തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഒ ചിത്രയുടെ നിർദ്ദേശ പ്രകാരമാണ് സുരക്ഷാ ബോട്ട് കടലിൽ ഇറക്കിയത്.

Read also : ടൂറിസം മേഖലയിലെ സമ്പൂർണ വാക്‌സിനേഷൻ; ആദ്യഘട്ടം ഇന്ന് വൈത്തിരിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE