കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടികയറുന്നതിനിടെ വീണ് വിദ്യാർഥിക്ക് പരിക്ക്. പടന്നക്കാട് സ്വദേശി ആഷിഖിനാണ് (19) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ചെന്നൈ സൂപ്പർ ഫാസ്റ്റ് വണ്ടിയിലെ പിന്നിലെ കോച്ചിൽ ചാടിക്കയറുന്നതിനിടെ പിടിവിട്ട് ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയിൽ കുരുങ്ങിയാണ് പരിക്കേറ്റത്. പിൻഭാഗത്തെ കൊച്ചായതിനാൽ പെട്ടെന്ന് തന്നെ ഇയാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ കാഞ്ഞങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിൽസ നൽകിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
Read also: ജലക്ഷാമം രൂക്ഷം; കാടിറങ്ങി വന്യമൃഗങ്ങൾ, ദുരിതത്തിലായി കർഷകർ