ബഫർ സോൺ വിഷയത്തിൽ ഇടപെട്ടു; തെളിവുമായി രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Like agricultural law, the agneepath must be withdrawn; Rahul Gandhi
Ajwa Travels

വയനാട്: തന്റെ ഓഫിസിലേക്കുള്ള എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവിട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പാണ് ഫേസ്ബുക്കിലൂടെ രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. വ്യാഴാഴ്‌ചയാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഓഫിസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു. ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിലേക്ക് താന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചെന്ന് കത്തിന്റെ പകര്‍പ്പ് പങ്കുവച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും താന്‍ കത്തയച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ മന്ത്രാലയത്തോടും പരിസ്‌ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യർഥിച്ചെന്നും ഇദ്ദേഹം വ്യക്‌തമാക്കി.

Read Also: ‘ഏത് ഹിന്ദുത്വം…?’; ഏക്‌നാഥ് ഷിൻഡെയുടെ പ്രത്യയശാസ്‌ത്ര വാദത്തെ എതിർത്ത് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE