ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒപെക് രാജ്യങ്ങളെ ക്ഷണിച്ച് പെട്രോളിയം മന്ത്രി

By News Desk, Malabar News
MalabarNews_DHARMENDRAPRADHAN
DHARMENDRA PRADHAN
Ajwa Travels

ഡെല്‍ഹി: ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ്) അംഗരാജ്യങ്ങളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യ- ഒപെക് എനര്‍ജി ഡയലോഗിന്റെ നാലാമത്തെ ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഒപെക് അംഗരാജ്യങ്ങളും, ഇന്ത്യയിലെ എണ്ണ- പ്രകൃതി വാതക വ്യവസായ രംഗത്തെ പ്രതിനിധികളുമാണ് വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്തത്.

Also Read: കോവിഡ് ഒഴിഞ്ഞാൽ സിഎഎ നടപ്പാക്കും; നഡ്ഡക്ക് പിന്നാലെ പ്രഖ്യാപനവുമായി അമിത് ഷായും

ആഗോള മൂല്യ ശൃംഖലയുടെ ഹൃദയഭാഗത്തുള്ള ഇന്ത്യക്ക് മികച്ച ഉല്‍പാദന കേന്ദ്രമായി മാറാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് സാനുസി ബാര്‍ക്കിന്‍ഡോയ് യോഗത്തില്‍ പങ്കെടുത്തു. പരസ്‌പര നേട്ടത്തിനും അഭിവൃദ്ധിക്കും വേണ്ടി ഒപെക്കും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ആത്‍മവിശ്വാസം പ്രകടിപ്പിച്ചു. ഇന്തോനേഷ്യ, സൗദി അറേബ്യ, ഇറാന്‍, വെനസ്വേല, ലിബിയ, ഇറാക്ക്, നൈജീരിയ, യുഎഇ, കുവൈറ്റ്, ആള്‍ജേറിയ, എക്വഡോര്‍, അംഗോള, ഗാബോണ്‍ തുടങ്ങിയവയാണ് ഒപെക് അംഗരാജ്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE