മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ കലിഗ്രഫി എക്‌സിബിഷൻ ഫെബ്രുവരി 7ന്

By Desk Reporter, Malabar News
kareemgraphy
Courtesy: Kareemgraphy
Ajwa Travels

മലപ്പുറം: അറബി, ഇംഗ്ളീഷ്, മലയാളം ഭാഷാ കലിഗ്രഫി എക്‌സിബിഷന്‍ ഫെബ്രുവരി 7 ഞായര്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ ഒമ്പതിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്യും.

കലിഗ്രഫി രംഗത്ത് പ്രശസ്‌തരായ കരീം ഗ്രഫി, സ്വബാഹ് ആലുവ എന്നിവർ വിശിഷ്‌ട അതിഥികളാകും. നൂറിലധികം കലിഗ്രഫര്‍മാരുടെ വര്‍ക്കുകള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. മലയാളം കലിഗ്രഫിയുടെ പിതാവെന്ന് അറിയപ്പെടുന്ന ആർട്ടിസ്‌റ്റ് ഭട്ടതിരിയുടെ ആര്‍ട്ടുകളും എക്‌സിബിഷനിൽ ഉണ്ടാകും.

എല്ലാ ഭാഷയിലും കലിഗ്രഫിയുണ്ട്. കലിഗ്രഫിയുടെ പ്രചരണത്തിന് പൂര്‍വികര്‍ മ്യൂസിയങ്ങള്‍ വരെ സ്‌ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. കലിഗ്രഫി സാമഗ്രികള്‍ വാങ്ങുന്നതിനായി നഗരിയില്‍ പ്രത്യേക സ്‌റ്റാളുകളും ഒരുക്കുന്നുണ്ട്.
.
ഖുര്‍ആന്‍ പകര്‍ത്തെഴുത്തിലൂടെ വികാസം പ്രാപിച്ച ഈ കലാരൂപത്തിന്റെ പ്രാധാന്യവും സാധ്യതകളും പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതെന്ന് മഅ്ദിന്‍ അധികൃതർ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. എക്‌സിബിഷന്‍ വൈകീട്ട് ആറ് വരെ നീണ്ടു നില്‍ക്കും. വിവരങ്ങള്‍ക്ക്: 964 533 8343

Most Read: ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ അറിവുകള്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE