അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം; അക്രമി സിഖ് സംഘടനാ അംഗം
അമൃത്സർ: ശിരോമണി അകാലിദൾ മുൻ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് ബാദലിന് നേരെ വെടിവെപ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വെച്ചാണ് വെടിവെപ്പുണ്ടായത്....
പ്രഖ്യാപിച്ച് ആറുമണിക്കൂറിനകം; ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പിൻവലിച്ചു
സോൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പിൻവലിച്ച് പ്രസിഡണ്ട് യൂൻ സുക് യോൽ. നിയമം പ്രഖ്യാപിച്ച് ആറുമണിക്കൂറിനകമാണ് പിൻവലിച്ചത്. പട്ടാളനിയമം പ്രഖ്യാപനത്തിന് പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു. പിന്നാലെയാണ് പട്ടാളനിയമം പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
സംഘർഷം...
കളർകോട് അപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്.
അതേസമയം, പ്രാഥമികമായി ലഭിച്ച...
‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്തില്ല’; തമിഴ്നാട് സർക്കാറിനെ വിമർശിച്ച് വിജയ്
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്നാട് സർക്കാർ ഒന്നും ചെയ്തില്ലെന്ന് രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും (തമിഴക വെട്രി കഴകം) നടനുമായ വിജയ്. വോട്ട് ചെയ്ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക്...
ബിജെപിക്ക് ഭരണ നഷ്ടം? പന്തളം നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി. ചെയർപേഴ്സൺ സുശീല സന്തോഷ്, ഉപാധ്യക്ഷ...
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി...
‘ബന്ദികളെ മോചിപ്പിക്കണം, പ്രസിഡണ്ടായി വരുന്നതിന് മുൻപ് നടക്കണം’- ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേറ്റെടുക്കുന്നതിന് മുൻപ് ഇത് നടന്നിരിക്കണമെന്നും...
കളർകോട് അപകട മരണം; അത്യന്തം വേദനാജനകം, ദുഃഖത്തിൽ പങ്കുചേരുന്നു- മുഖ്യമന്ത്രി
ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം...








































