എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ
ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം ഉണ്ടായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം തള്ളി ഇറാൻ രംഗത്ത്. ആക്രമണവുമായി തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന്...
റോബിൻ ബസ് ഉടമക്ക് വിട്ടു കൊടുക്കാൻ കോടതി ഉത്തരവ്
പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമക്ക് വിട്ടു കൊടുക്കാൻ കോടതി ഉത്തരവ്. നിയമലംഘനത്തിന് ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെയാണ് നടപടി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹനവകുപ്പ് റോബിൻ...
കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ ചുമതലകളിൽ മാറ്റം വരുത്തി എഐസിസി. കേരളത്തിന്റെ ചുമതലയിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. പകരം ചുമതല ദീപാ ദാസ് മുൻഷിക്ക് നൽകി....
‘തെരുവ് പട്ടിയെ പോലെ തല്ലിയൊതുക്കും’; ചാലക്കുടി എസ്‌ഐക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്ക് ആണ് എസ്‌ഐക്കെതിരെ പരസ്യഭീഷണിയുമായി രംഗത്തെത്തിയത്. തെരുവ് പട്ടിയെ പോലെ തല്ലി കൈയും കാലുമൊടിക്കുമെന്നാണ്...
‘കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായി, ഉത്തരവാദി മുഖ്യമന്ത്രി’; ഗവർണർ
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...
തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; നിർമല സീതാരാമൻ
ചെന്നൈ: തമിഴ്‌നാട്ടിൽ ഉണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനത്തെ മഴക്കെടുതികളും പ്രളയവും തടയുന്നതിന് എംകെ സ്‌റ്റാലിൻ സർക്കാർ മുകരുതലുകൾ എടുത്തില്ലെന്നും ധനമന്ത്രി വിമർശിച്ചു.
ദുരിതം വിതച്ച പ്രളയം...
ഡിജിപിയുടെ വസതിയിലേക്ക് പ്രതിഷേധം; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാമോർച്ചയുടെ പ്രതിഷേധം നടന്ന സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പ്രതിഷേധക്കാർക്ക് വീടിന്റെ ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയെന്ന് വിലയിരുത്തിയാണ് സസ്‌പെൻഷൻ. റാപ്പിഡ് റെസ്‌പോൺസ് ടീമിലെ...
നവകേരള സദസിന് ഇന്ന് സമാപനം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് ഇന്ന് തലസ്‌ഥാനത്ത് സമാപനം. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കോവളം, നേമം, കഴക്കൂട്ടം,...







































