‘രാഹുൽ ഗാന്ധി അയോഗ്യൻ’; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനമിറക്കി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ...
നിരോധിത സംഘടനയിലെ അംഗത്വം; യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസെടുക്കാൻ ആവില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ- കോടതിയിൽ ജാമ്യം
സൂറത്ത്: ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് വിധിച്ച് സൂറത്ത് മജിസ്ട്രേറ്റ് കോടതി. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധിക്ക് കോടതിയിൽ...
ഭക്ഷ്യശാലകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ വെബ്‌സൈറ്റുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തിലേക്ക് പുതിയ കാൽവെപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളുടെ പുതിയ നീക്കമാണ് വെബ്‌സൈറ്റ് വഴി...
എ രാജക്ക് തിരിച്ചടി; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി
എറണാകുളം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ഇടതു സ്‌ഥാനാർഥി എ രാജയുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് സിപിഎം ദേവികുളം എംഎൽഎ എ രാജയ്‌ക്ക് അർഹതയില്ലെന്ന് കോടതി...
അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി ഈ മാസം 30ന്
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വിധി ഈ മാസം 30ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. സംഭവം നടന്ന് അഞ്ചു വർഷത്തിന്...
ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തി
കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴ തുക കെട്ടിവെയ്‌ക്കണം. നേരത്തെ,...
യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്
ഹേഗ്: യുക്രൈൻ -റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി). യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ...








































