സംസ്‌ഥാനത്ത്‌ 2,70 കോടി വോട്ടർമാർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ

മലപ്പുറമാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല (32,79,172). കുറവ് വയനാട് ജില്ല (6,21,880)

By Trainee Reporter, Malabar News
Malabarnews_special voters list
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്ത്‌ ആകെ 2,70,99,326 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1,39,96,729 കോടി സ്‌ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരുമാണുള്ളത്. ഭിന്നലിംഗം- 309, പ്രവാസി വോട്ടർമാർ- 88,223. പുതിയ വോട്ടർമാർ- 5.75 ലക്ഷം. 3.75 ലക്ഷം പേരെ ഒഴിവാക്കി.

25,177 പോളിങ് സ്‌റ്റേഷനുകളാണ് സംസ്‌ഥാനത്താകെ ഉള്ളത്. തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ്‌ എം കൗൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറമാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല (32,79,172). കുറവ് വയനാട് ജില്ല (6,21,880). കൂടുതൽ സ്‌ത്രീ വോർട്ടർമാരുള്ള ജില്ലയും മലപ്പുറമാണ് (16,38,971). പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട് (34,909).

അതേസമയം, അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിന് മുൻപുവരെ അപേക്ഷ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ (www.ceo.kerala.gov.in) വെബ്‌സൈറ്റിൽ ലഭ്യമാണ്.

Most Read| ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഇനി ഒരു തീരുമാനവും എടുക്കില്ല- കെബി ഗണേഷ് കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE