ഒആർഎസ് പിതാവ് ഡോ. ദിലീപ് മഹലനാബിസിന് മരണാനന്തര ബഹുമതി
ന്യൂഡെൽഹി: ആർക്കിടെക്റ്റ് ബാലകൃഷ്‌ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്‌ണ, ഇന്തോ–അമേരിക്കൻ ഗണിത ശാസ്‌ത്രജ്‌ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം...
പത്‌മശ്രീക്ക് അർഹനായി അപ്പുക്കുട്ട പൊതുവാള്‍; 91 പത്‌മശ്രീ ജേതാക്കളിൽ ആകെ 4 മലയാളികൾ
ന്യൂഡെല്‍ഹി: പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനുമായ വിപി അപ്പുക്കുട്ട പൊതുവാൾ പത്‌മശ്രീക്ക് അർഹനായി. ഭാരതരത്‌നം, പത്‌മ വിഭൂഷണ്‍, പത്‌മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ കഴിഞ്ഞാൽ, വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്ത്യയിലെ...
സംസ്‌ഥാനത്ത് മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി. റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്ക് എല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാറുകൾ തുറന്ന് പ്രവർത്തിക്കും. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു...
റിപ്പബ്ളിക് ദിനത്തിൽ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്; രാഷ്‌ട്രപതി
ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ....
കോടതി വിധിയേക്കാൾ ചിലർക്ക് പ്രാധാന്യം ബിബിസി ഡോക്യുമെന്ററി; വിമർശിച്ച് ഗവർണർ
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ പ്രാധാന്യമാണ് ചിലർ ബിബിസി ഡോക്യുമെന്ററിക്ക് നൽകുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു....
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി....
ബിബിസി ഡോക്യുമെന്ററി വിവാദം; പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി
ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടി ചുമതലകളിൽ നിന്ന് രാജിവെച്ച് അനിൽ ആന്റണി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവെച്ചത്. ട്വിറ്ററിലൂടെയാണ് അനിൽ...
ബിബിസി ഡോക്യുമെന്ററി; പ്രദർശനം തടഞ്ഞ ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പൂജപ്പുരയിലെ പ്രതിഷേധത്തിൽ 50...








































