വിളപ്പിൽശാലയിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
തിരുവനന്തപുരം: വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
രതീഷ് തന്നെയാണ് വിദ്യയെ...
റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; തലസ്‌ഥാനത്ത് പഴുതടച്ച സുരക്ഷ, പരിശോധനകൾക്ക് എഐയും
ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ളിക് ആഘോഷമായതിനാൽ, കനത്ത സുരക്ഷയിലാണ് രാജ്യ തലസ്‌ഥാനം. ഖാലിസ്‌ഥാൻ ഭീകരൻ പന്നുവിന്റെ ഭീഷണി കൂടി എത്തിയതോടെ സേനാ വിന്യാസം കൂട്ടി.
ഡെൽഹി...
വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ് കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം)...
‘കടുത്ത അച്ചടക്ക ലംഘനമെന്ന് സിപിഎം’; വി. കുഞ്ഞികൃഷ്‌ണൻ പുറത്തേക്ക്
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കുഞ്ഞികൃഷ്‌ണൻ കടുത്ത...
യുദ്ധഭീതിയിൽ പശ്‌ചിമേഷ്യ; ബങ്കറിലേക്ക് മാറി ഖമനയി, ഓഫീസ് നിയന്ത്രണം മകൻ ഏറ്റെടുത്തു
ടെഹ്‌റാൻ: യുഎസ് കപ്പൽപ്പട പശ്‌ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്.
യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും...
ബംഗ്ളാദേശിൽ ആക്രമണം തുടരുന്നു; ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു
ധാക്ക: ബംഗ്ളാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുന്നു. ഉറങ്ങി കിടക്കുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്‌ഞാതർ ജീവനോടെ ചുട്ടുകൊന്നു. ബംഗ്ളാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമങ്ങൾ വർധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി...
കുഞ്ഞിന്റെ കൊലപാതകം; ഷിജിൽ കൊടും ക്രിമിനൽ, പലതവണ കുട്ടിയെ ഉപദ്രവിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരുവയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ഷിജിലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. സംഭവ ദിവസം കുഞ്ഞിന്റെ കരച്ചിൽ മൂലം ഉറക്കം നഷ്‌ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ആക്രമിക്കുകയായിരുന്നു എന്ന് ഷിജിൽ...
വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം
ന്യൂഡെൽഹി: വാട്‌സ് ആപ്, ഇൻസ്‌റ്റഗ്രാം ആപ്പുകളിലെ എഐ ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം. സോഷ്യൽ മീഡിയകളിൽ എഐ ഉപയോഗിച്ച് സാങ്കൽപ്പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനിമുതൽ പ്രായപൂർത്തിയാകണം.
ഉപഭോക്‌താക്കൾക്ക് അവരുടെ പേരിൽ...








































