Mon, Aug 24, 2026
38 C
Dubai

എംജി സർവകലാശാല കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ശുപാർശ

കോട്ടയം: എംജി സർവകലാശാലയിൽ മാർക്ക് ലിസ്‌റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്‌റ്റിലായ സർവകലാശാല അസിസ്‌റ്റന്റ് സിജെ എൽസി മറ്റ് രണ്ട് വിദ്യാർഥികളുടെ കൂടി മാർക്ക് തിരുത്തിയതായി സൂചന. സർവകലാശാല...

മദ്രസകളിലാകാം; സ്‌കൂളിലും കോളേജിലും ഹിജാബ് വേണ്ടെന്ന് പ്രഗ്യാ സിംഗ്

ഭോപ്പാല്‍: മദ്രസകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ശിരോവസ്‌ത്രം ധരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. കര്‍ണാടകയില്‍ ഹിജാബിനെ വിവാദത്തിനിടെയാണ് ബിജെപി എംപിയുടെ പരാമര്‍ശം. നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ്...

സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച കളക്‌ടർമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സ്‌കൂളുകൾ പൂർണസജ്‌ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ജില്ലാ കളക്‌ടർമാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർ,...

ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോൽസവം ഇന്ന്. കോവിഡിന്റെ പശ്‌ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...

യുപിയിൽ വിവാഹ ആഘോഷത്തിനിടെ 11 പേര്‍ക്ക് ദാരുണാന്ത്യം

കുഷിനഗര്‍: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവമുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്ളാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം...

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: മലയാളം, തമിഴ് നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്‌തംഭനമാണ് മരണകാരണം. നാടകങ്ങളിൽ ആരംഭിച്ച് സിനിമ–സീരിയൽ...

സംഘർഷ സാധ്യത ഉടൻ ലഘൂകരിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് യുഎസും ജർമനിയും

കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒരാഫ് ഷോള്‍സും. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈനികരെ പിന്‍വലിക്കാത്തതിന് പിന്നാലെയാണ്...

കെഎസ്ഇബിയിൽ ഗുരുതര ക്രമക്കേടുകൾ; അന്വേഷണം വേണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെഎസ്ഇബി ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വൈദ്യുതി വകുപ്പിൽ നിന്നും ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആയിരക്കണക്കിന് കോടി രൂപ നഷ്‌ടത്തിലേയ്‌ക്ക് കെഎസ്ഇബിയെ തള്ളിയിട്ടിട്ട് വൈദ്യുതി നിരക്ക്...
- Advertisement -