Tue, Sep 8, 2026
35 C
Dubai

മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ പരമാവധി സംഭരണ ശേഷിയായ 142 അടിയിലാണ് അണക്കെട്ടിലെ ജലനിരപ്പ് തുടരുന്നത്. ഇതേ തുടർന്ന് അണക്കെട്ടിലെ 6 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 30 സെന്റീമീറ്റർ വീതമാണ്...

മിന്നലേറ്റ് വിദ്യാർഥിയുടെ കാലിൽ ദ്വാരം

തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ മിന്നലേറ്റ് വിദ്യാർഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് സമാനമായ പരിക്കാണ് കാലിലേറ്റത്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി (17)ക്കാണ് മിന്നലേറ്റത്. ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ്...

എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയ സംഭവത്തിൽ ശക്‌തമായ പ്രതിഷേധം തുടരാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. നടപടിക്ക് എതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിക്കും. വിലക്കയറ്റം, താങ്ങുവില...

ഇന്നും ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....

മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മോഫിയയുടെ ഭര്‍ത്താവ് സുഹൈൽ,...

ഒമൈക്രോൺ; ഇന്ന് അവലോകന യോഗം ചേരും, ഇളവുകളും ചർച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഒമൈക്രോൺ സാഹചര്യം വിലയിരുത്തും. വിദഗ്‌ധരുമായി ചർച്ച നടത്തി വിദഗ്‌ധ സമിതി മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും. കോവിഡിന്റെ...

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു. സെക്കന്റിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടു പോകുന്നത്. സ്‌പിൽവേയിൽ 30 സെന്റിമീറ്റർ ഉയർത്തിയ ഷട്ടറുകളിൽ ഒരെണ്ണം പത്തു...

കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടപ്പെട്ടത് 77,000 രൂപ; വീണ്ടെടുത്ത് പോലീസ്

കൊച്ചി: ഗൂഗിളിൽ കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടമായത് 77,000 രൂപ. ദീപാവലിക്ക് സ്‌മാർട് ടിവിയ്‌ക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്‌ളിപ്‌കാർട്ടിന്റെ കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞത്....
- Advertisement -