Wed, Nov 11, 2026
30 C
Dubai

രാജ്യത്ത് കോവിഡ് കണക്കുകൾ ഉയരുന്നു; 24 മണിക്കൂറിൽ 40,953 കേസുകൾ

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ്. 40,953 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ...

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയുമായി ഇഡി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: എം ശിവശങ്കറിന് എതിരെ പുതിയ ഹരജിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. ‌ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹരജി സമർപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാൻ...

കോവിഡ് രൂക്ഷം; മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ

ഭോപ്പാൽ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാത്രി പത്ത് മണി മുതൽ...

കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം 2 മാസം രക്‌തദാനം പാടില്ല; എൻബിടിസി

ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ തുടർന്ന് 2 മാസത്തേക്ക് രക്‌തദാനം ചെയ്യരുതെന്ന നിർദേശവുമായി നാഷണൽ ബ്ളഡ് ട്രാൻഫ്യൂഷൻ കൗൺസിൽ(എൻബിടിസി). രക്‌തദാനം നടത്തുന്നതിലൂടെ പ്രതിരോധശേഷിയെ ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിർദേശം...

പൗരത്വ-കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം; കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ സംസ്‌ഥാന സർക്കാരുകൾക്ക് സാധിക്കുമെന്ന് സുപ്രീം കോടതി. വിവാദമായ പൗരത്വ നിയമ ഭേദഗതി (സി‌എ‌എ), കാർഷിക നിയമങ്ങൾ എന്നീ കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...

ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും നോട്ടീസയച്ച് കസ്‌റ്റംസ്

കൊച്ചി: ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക്...

വികസനത്തിന്റെ കാര്യത്തിൽ വിശ്വാസം; മുഖ്യമന്ത്രിയെ പ്രശംസിച്ച് അനിൽ അക്കര

തൃശ്ശൂർ: വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കര. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരിയെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ജി...

ഗൂഗിളിന്റെ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരില്ല; കേന്ദ്രം

ന്യൂഡെൽഹി: ഗൂഗിൾ ഉപയോഗിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരണമെന്ന നിർദേശം കേന്ദ്രം തള്ളി. തൽകാലം അത്തരമൊരു നിയമനിർമാണം ആലോചനയിലില്ലെന്ന് വാർത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഗൂഗിളിന് പുറമെ ഫേസ്ബുക്ക്, യൂട്യൂബ്...
- Advertisement -