Fri, Nov 13, 2026
28 C
Dubai

കർഷക ശക്‌തിയറിഞ്ഞ് ഡെൽഹി; മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്‌ടർ മാർച്ച് രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ചതോടെ ഡെൽഹി മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രധാനമായും വടക്കൻ, മധ്യ ഡെൽഹി എന്നിവിടങ്ങളിലെ സ്‌റ്റേഷനുകൾ ആണ്...

അയോധ്യയിലെ പള്ളി നിർമാണം ആരംഭിച്ചു

ലക്‌നൗ: രാജ്യം 72ആം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയ ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്....

പ്രചാരണത്തിന് നേതൃത്വം നൽകും; ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മൽസരിക്കും; മുല്ലപ്പള്ളി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന സൂചനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറയുന്നു. 140 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങും. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ...

സർക്കാരിന്റെ പുരോഗമന പ്രവർത്തനങ്ങൾ ജനങ്ങളെ കരുത്തരാക്കി; ഗവർണറുടെ പ്രശംസ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനക്ഷേമപരമെന്ന് ഗവർണർ ആരിഫ് ഖാൻ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽവൽക്കരണം, ലൈഫ് പദ്ധതി, സൗജന്യ കിറ്റ് തുടങ്ങിയ പദ്ധതികളെയാണ് ഗവർണർ പ്രശംസിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ റിപ്പബ്ളിക്...

തദ്ദേശ തിരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമെന്ന് യുഡിഎഫ് കൺവീന‍ർ എംഎം ഹസൻ. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തിൽ കെപിസിസി...

കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി

തിരുവനന്തപുരം: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ...

ഐഎസ്എൽ; എടികെയ്‌ക്കെതിരെ നോർത്ത് ഈസ്‌റ്റ് ഇന്നിറങ്ങും

ഐഎസ്എല്ലിൽ ഇന്ന് എടികെ മോഹൻ ബഗാനും നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ കളിയിൽ ചെന്നൈയിനെ തോൽപ്പിച്ച് വിജയ പാതയിൽ തിരിച്ചെത്തിയ മോഹൻ ബഗാൻ വിജയ പ്രതീക്ഷയിലാണ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ...

റിപ്പബ്‌ളിക് പരേഡ്; ബ്രഹ്‌മോസിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി

ന്യൂഡെൽഹി: രാജ്‌പഥിൽ നടക്കുന്ന റിപ്പബ്‌ളിക് പരേഡിൽ ബ്രഹ്‌മോസ് മിസൈലിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായാണ് 'സ്വാമിയേ ശരണമയ്യപ്പ' എന്ന ശരണ മന്ത്രം മുഴങ്ങിയത്. ദുര്‍ഗ മാതാ...
- Advertisement -