Sun, Nov 15, 2026
29 C
Dubai

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി...

ഇന്ത്യ മികച്ച നിക്ഷേപ സാധ്യതയുള്ള രാജ്യം; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: ഇന്ത്യ ആകര്‍ഷകമായ നിക്ഷേപത്തിന് വലിയ സാധ്യതകളുള്ള ലക്ഷ്യസ്‌ഥാനമെന്ന് കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി (എംഎസ്എംഇ) നിതിന്‍ ഗഡ്കരി. വെര്‍ച്വല്‍ പ്രവാസി ഭാരതീയ ദിവസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം....

ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഹൈക്കോടതി പരിശോധിക്കുന്നു

കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്റെ നിയമനത്തിലെ നടപടിക്രമങ്ങൾ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ ഐടി സംഘത്തിന്റെ നിയമനത്തിൽ ഇടപെട്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്‌റ്റിസിന്റെ...

ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ അനുമതി; ഐഎംഎ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും

ന്യൂഡെല്‍ഹി : രാജ്യത്ത് ആയുര്‍വേദ ഡോക്‌ടർമാര്‍ക്കും ശസ്‍ത്രക്രിയ ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്‌ടർമാര്‍ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും. രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഇന്ന് രാവിലെ...

ബിജെപി നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണം കേന്ദ്രത്തിന്റെ അറിവോടെ അരങ്ങേറിയ നാടകം; മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തിനെതിരെ പരിഹാസവുമായി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹം പശ്‌ചിമ ബംഗാളില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി...

യുഎസിൽ വോട്ടെണ്ണൽ പൂർത്തിയായി; ബൈഡൻ ജയമുറപ്പിച്ചു

വാഷിംഗ്‌ടൺ: യുഎസിലെ 50 സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി. ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയയിലെ ഫലവും പുറത്തുവിട്ടു. ഏറ്റവും ഒടുവിൽ വെസ്‌റ്റ് വേർജീനിയയിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. ജോ ബൈഡന്റെ ലീഡ് നിലയിൽ...

വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം ഹരജിയില്‍ വ്യക്‌തമാക്കുന്നത്. നിലവില്‍...

യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; കളമശ്ശേരിയില്‍ 4 പേര്‍ക്ക് പരിക്ക്

എറണാകുളം : കളമശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കളമശ്ശേരിയിലെ എട്ടാം വാര്‍ഡിലാണ് ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും,...
- Advertisement -