മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി
തിരുവനന്തപുരം: മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സിഐടിയു) ഉപരോധം കാരണം കടകൾ തുറക്കാൻ കഴിയാത്ത സംഭവത്തിൽ പ്രതികരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് വ്യവസായ സൗഹൃദ...
ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കും; മന്ത്രി
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. 100 വനിതകൾക്ക് ഉപ്പടെയാണ് നിയമനം. 200 പേരെ...
പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനൊപ്പം ഇന്ന് രാവിലെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് വെട്ടിയാർ കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ്...
മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ
വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...
ആറ്റുകാൽ പൊങ്കാല നാളെ; ഈ വർഷവും പണ്ടാര അടുപ്പിൽ മാത്രം
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോൽസവം നാളെ നടക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...
മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ദിലീപ്; ഹരജി കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമപരമായി ഹരജി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.
മാദ്ധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണ്...
പോക്‌സോ കേസ്; മുൻകൂർ ജാമ്യം തേടി റോയ് വയലാട്ട് അടക്കമുള്ളവർ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരെത്തെ മുൻകൂർ ജാമ്യാപേക്ഷ...
വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിന് അതൃപ്‌തി
തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് സിപിഎം. മുൻ എൽഡിഎഫ് സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വൈദ്യുതി വകുപ്പിന്റെ പ്രകടനം പോരാ എന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ഘടകകക്ഷി മന്ത്രിക്കെതിരെ സിഐടിയു സംസ്‌ഥാന സെക്രട്ടറി...







































