അട്ടപ്പാടി മധു വധക്കേസ്; വിചാരണ വീണ്ടും നീട്ടി, നിസഹായരായി കുടുംബം
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയിരിക്കുന്നത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ സമയം അനുവദിച്ചുകൊണ്ടാണ് കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ...
മോഡലുകളുടെ മരണം; ഒളിവിലായിരുന്ന ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഓഡി ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം...
മോഫിയയുടെ ആത്‍മഹത്യ; സിഐ സുധീറിന് സസ്‍പെൻഷൻ
കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിന് സസ്‍പെൻഷൻ. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി കേസ് അന്വേഷിക്കും.
ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിക്കു...
‘മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ടതില്ല, വിമർശനം സ്വാഗതം ചെയ്യുന്നു’; റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. വിമർശനം സ്വാഗതം ചെയുന്നു, വിഷയത്തെ ഗൗരവമായി കാണുന്നു. മന്ത്രി പിഎ മുഹമ്മദ്...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയായി ഉയർന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമായിരുന്നു. നിലവിൽ രണ്ട് സ്‌പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്.
ഡാമിന്റെ വൃഷ്‌ടി...
പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനമില്ല; പരാതി ഹൈക്കോടതിയിൽ
കൊച്ചി: പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെതിരെയാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയുണ്ട്.
പ്രവേശനം...
നിർമാണ വസ്‌തുക്കളുടെ വിലക്കയറ്റം; സമരത്തിനൊരുങ്ങി സർക്കാർ കരാറുകാർ
തിരുവനന്തപുരം: സാധന സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമാണമേഖല സ്‌തംഭനത്തിലേക്ക്. നിർമാണ വസ്‌തുക്കളുടെ വിലക്കയറ്റം തടയണമെന്ന് സർക്കാർ കരാറുകാർ ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ പണികൾ നിർത്തിവെക്കുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാറയുടെയും മെറ്റലിന്റെയും...
ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ; വിർച്വൽ ക്യൂ ബുക്കിങ് പരിധി ഉയർത്തി
പത്തനംതിട്ട: ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം.
സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും...






































