തൃശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാൻ അറസ്‌റ്റിൽ
തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാൻ അറസ്‌റ്റിൽ. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനാണ് അറസ്‌റ്റിലായത്.
തൊട്ടിപ്പാൾ മഹാവിവിഷ്‌ണു ക്ഷേത്രത്തിൽ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി...
സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് എഫ്ഐആറുകളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ...
കോൺവെന്റിലെ കിണറ്റിൽ കന്യാസ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: ജില്ലയിലെ കുരീപ്പുഴ കോൺവെന്റിൽ കന്യാസ്‌ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
രാവിലെ പ്രാർഥനക്ക് സിസ്‌റ്റർ മേബിൾ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...
അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി
ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് 15 വയസുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ കേസിലെ മുഖ്യപ്രതി സജയ് ജിത്ത്...
സംസ്‌ഥാനത്തെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വരെ കനത്ത കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും...
കെടി ജലീലിന് എതിരായ ലോകായുക്‌ത വിധി; സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌ത വിധിക്കെതിരെ സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജിവച്ച സാഹചര്യത്തിലാണ് റിട്ട് ഹരജി നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം....
പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു. പാറശ്ശാല കുഴിഞ്ഞാംവിള സ്വദേശിനി മീനയാണ് മരിച്ചത്. മുഖത്തും കഴുത്തിലും ഉൾപ്പടെ വെട്ടേറ്റ യുവതി ഗുരുതരാവസ്‌ഥയിൽ ആയിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; എകെ ബാലന്റെ പ്രസ്‌താവന ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും വിലയിരുത്തും.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ നിർണയിക്കലാണ് മറ്റൊരു...








































