Mon, Jun 22, 2026
33.1 C
Dubai

ലോക പക്ഷാഘാത ദിനം: ചികിൽസ എല്ലാ ജില്ലകളിലും നടപ്പിലാക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പ്രത്യേക പക്ഷാഘാത ചികിൽസാ യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള 10 സ്‌ട്രോക്ക് യൂണിറ്റുകള്‍...

വിഴിഞ്ഞം സമരം ക്രമസമാധാന ഭീഷണിയാകരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം: റോഡിലെ തടസങ്ങൾ ഉടൻ നീക്കണമെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകുന്ന നിലയിലേക്ക് സമരം വളരുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും കോടതിയുടെ മുന്നറിയിപ്പ്. കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കുന്ന സാഹചര്യം സമരക്കാരിൽ നിന്നുണ്ടാകരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അദാനി...

കൊച്ചി ബാർ വെടിവെപ്പ്; വക്കീലിനും റോജനുമെതിരെ വധശ്രമകേസ്

കൊച്ചി: നഗര ഹൃദയഭാഗമായ കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിൽ കസ്‌റ്റഡിയിലുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതിയായ റോജനും സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധം കൈവശം വെക്കൽ, പൊതുശല്യം...

സതീശന്‍ പാച്ചേനിയുടെ വിയോഗം: അനുസ്‌മരിച്ച് നേതാക്കൾ

കണ്ണൂർ: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിൽ അനുസ്‌മരണ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പടെയുള്ള നേതാക്കൾ അനുസമരിച്ചു. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിനൊപ്പം എന്നും...

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടുറൗണ്ട് വെടിവെപ്പിൽ ആർക്കും പരിക്കില്ല

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴി ബാറിന്റെ ചുമരിലേക്കാണ് രണ്ട് റൗണ്ട് യാണ് വെടിയുതിർത്തത്. രണ്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലുമണിക്കാണ്...

കുസാറ്റില്‍ ഹോസ്‌റ്റലിന് തീയിട്ടു; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കൊച്ചി: എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്‌ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ ഹോസ്‌റ്റലിന് തീയിട്ടു. എസ്‌എഫ്ഐ പ്രവര്‍ത്തകരും ഹോസ്‌റ്റൽ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഹോസ്‌റ്റൽ മെസ് സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു....

നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി

തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...

ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന; കേസ് കൊടുക്കാൻ വെല്ലുവിളിയും

കൊച്ചി: ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്‌റ്റിനും അനുബന്ധ വാദങ്ങൾക്കും മറുപടിയായി ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന. ഓർമപ്പെടുത്തൽ മാത്രമാണിതെന്ന വെല്ലുവിളിയും ചിത്രങ്ങൾ പുറത്തുവിട്ടു കൊണ്ട് സ്വപ്‍ന ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. എന്നാൽ, ചിത്രങ്ങളിൽ കാര്യമായ അസ്വാഭാവികത...
- Advertisement -